പുതിയ പേജുകള്‍.

2012, ഓഗസ്റ്റ് 3, വെള്ളിയാഴ്‌ച

ഹൃദയസ്പര്‍ശം..

           ഞാനിവിടെ[ഖത്തര്]എത്തിയിട്ട്‌ നാലാമത്തെമാസത്തിലേക്ക് പ്രവേശിക്കുന്നു.വന്ന അന്നുമുതല്‍ മുടങ്ങാതെ എല്ലാദിവസവും നാട്ടിലേക്ക്‌
ഫോണ്‍വിളി[voip call]മുറപോലെ നടക്കുന്നുമുണ്ട്.പക്ഷെ ഇന്നലെ ഞാന്‍
വിളിച്ചപ്പോള്‍....
                                                        



 എന്‍റെ ഒന്നര വയസ്സ് പ്രായമുള്ള മോന്‍ ഫോണിലൂടെ എന്നെ ഉപ്പാ...ഉപ്പാ..എന്ന് വിളിച്ചു.ആദ്യമായി ഞാന്‍ ഒരു ഉപ്പാ എന്ന
വിളി കേള്‍ക്കുന്നു..എന്റെ മോനില്‍നിന്നും.എന്റെ മനസ്സില്‍
ഉണ്ടായ അനുഭൂതി.ഇവിടെ ഈ കാണാമറയത്ത് ഇരുന്നു 
ഞാന്‍ എന്റെ മോനെ കാണുന്നു.[മനകണ്ണില്‍].ഈ സമയം 
ഞാന്‍ അവന്ടെ കൂടെ വേണ്ടതല്ലേ?പ്രവാസി ആയിപ്പോയില്ലേ?
മോന്റെ കുസൃതികള്‍കാണാനും നിഷ്കളങ്കമായചിരി കേള്‍ക്കനുമൊക്കെ.
ആഗ്രഹങ്ങള്‍ ഉള്ളിലൊതുക്കി നീറുന്ന മനസുമായി ഓരോ ദിവസവും
തള്ളിനീക്കുന്നു.മോന്റെ വളര്‍ച്ചയുടെ നല്ല ഒരു കലകട്ടം
കാണാന്‍ സാധിക്കാതെ ഇനിയും ഇവിടെ കഴിച്ചുകൂടണമല്ലോ...
കഴിഞ്ഞ പോക്കിന്റെ കടങ്ങള്‍ ഇനിയും ബാക്കി..വേറെ കുറെ
ചിലവുകള്‍ വരാനും കിടക്കുന്നു..എല്ലാം ഓര്‍ത്ത്‌ തല 
പെരുകുന്നു.എല്ലാ പ്രവാസികളെയും പോലെ ഞാനും നാട്ടില്‍
എന്തെങ്കിലും പരിപാടിയുമായി അവിടെ കൂടണം എന്നൊക്കെ
വിജാരിക്കും.നടക്കുന്നില്ലാനുമാത്രം.കടങ്ങളും ബാത്യതകളും
വീണ്ടും ഈ മണലാരണ്യത്തിലെക്ക് തന്നെ എത്തിക്കുന്നു.
എന്നാല്‍ എന്തെങ്കിലും മിച്ചം വെക്കാന്‍ പറ്റുന്നുണ്ട്എങ്കില്‍ 
തരക്കേടില്ലായിരുന്നു.ഓരോ മാസവും ഓരോ പ്രശ്നങ്ങള്‍.
കിട്ടുന്ന ശമ്പളംതികയാത്ത അവസ്ഥ.എന്നാണ് പടച്ചവനേ..
ഇതില്‍നിന്നും നമുക്ക് ഒരു മോചനം.
ഒരിക്കല്‍ ആരോ പറഞ്ഞു കേട്ടിട്ടുണ്ട് ഒരിക്കല്‍ ഇവിടെ വന്നു 
കാലുകുത്തിയോ പിന്നെ അവന്ടെ കാര്യം പോക്കാണ്..
ആ പറഞ്ഞതെത്ര ശരി..ആയുസ്സിന്റെനല്ല ഒരു പങ്കും ഇവിടെ
കഴിഞ്ഞു കൂടും അല്ലെ?ഒരിക്കല്‍ ഫേസ്ബുക്കില്‍ ഒരു 
കാര്‍ടൂണ്‍ കാണാനിടയായി .ഒരു പ്രവാസിയയിരുന്ന
മനുഷ്യന്‍ മരിച്ചു മഹ്ഷരയിലെതിപ്പെട്ടിരുക്കുന്നു..
അവനോട ദൈവം ചോദിക്കുന്നു...നിനക്ക് ജീവിക്കാന്‍ 
ഞാന്‍ നല്ല സ്വര്‍ഗംപോലൊരുസ്ഥലം തന്നിട്ട നീ എന്തിനു ജീവിതകാലം 
മുഴുവന്‍ മണലാരണ്യത്തിലെ കൊടും ചൂടില്‍ പോയി 
ദുരിതം അനുഭവിച്ചു..ഇനി അതിലും വലിയ എന്ത് ശിക്ഷയാണ് 
നിനക്ക് ഞാന്‍ തരിക എന്ന്.[ആ മനുഷ്യനാനെന്കില്‍ ഒരു നല്ല കാര്യവും ചെയ്തില്ലയിരുന്നു].ഇനി പെരുന്നാള്‍ വരുന്നു ....ആഘോഷങ്ങളും 
ജീവിതവുംനാട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കുംവീട്ടുകാര്‍ക്കും വിട്ടുകൊടുത്തുകൊണ്ട്
കുബ്ബുസും കടലകറിയും കൂട്ടി പ്രവാസമെന്ന ജീവിത വണ്ടിയുടെ 
ചക്രങ്ങള്‍ ഉരുണ്ടു കൊണ്ടേയിരിക്കും....     
‍‍

7 അഭിപ്രായങ്ങൾ:

  1. ഒരു പാവം പ്രാവാസിയുടെ ദു:ഖം,തരക്കേടില്ല
    പ്രാവസികള്‍ക്ക് മഹ്ശരയില്‍ ഹര്‍ശിന്റെ തണല്‍ കിട്ടില്ലാഎങ്കില്‍
    പിന്നെ ആര്‍ക്കാ കിട്ടുക,അത്രത്തോളം ചൂട്‌ ഇവിടെ പ്രവാസികള്‍ കൊള്ളുന്നുണ്ട്.ഒരു ഇളവ്‌ കിട്ടുമെന്ന് തോന്നുന്നു..........
    ചില "അച്ചര"തെറ്റുകള്‍ (നല്ല ഒരു കലകട്ടം,വിജാരിക്കും, ബാത്യതകളും,നടക്കുന്നില്ലാനുമാത്രം,അവന്ടെ കാര്യം പോക്കാണ്).., തിരുത്താന്‍ ശ്രമിക്കുമല്ലോ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ശ്രദ്ധിക്കാവുന്നതെയുള്ളൂ....ശെരിയാണ്..പക്ഷേ തീരെശ്രദ്ധിച്ചില്ല എന്നതാണ്സത്യം മജീദെ..

      ഇല്ലാതാക്കൂ
  2. ഈ മണലാരണ്യത്തില്‍ കിട്ടുന്ന കാശിന്‍റെ ഇരട്ടിലധികം കൂലി നാട്ടില്‍ കിട്ടുന്നുണ്ട് മിക്ക ദിവസ കൂലി പണിക്കാര്‍ക്കും. പിന്നെ ഇവരെന്തിനാ ഇവിടെ വന്ന് 80 റിയ്യാലിന് (8000 രൂപ) അതും കൊടും ചൂടത്ത് പണിയുന്നതെന്ന് മിക്ക കണ്‍സ്ട്രക്ഷന്‍ പണിക്കാരെ കുറിച്ചും ഞാനോര്‍ക്കാറുണ്ട്.. കാശ് കുറവുമാത്രമല്ല.. കുടുംബജീവിതവുമില്ലാതെ മൂട്ടയുടെ കടിയും കൊണ്ട് കുറേ പേര്‍..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ശെരിയാണ്സുനീ...പക്ഷേ അവരൊക്കെമിക്കവാറും അവര്‍ക്ക്കിട്ടുന്നതിനുംഅപ്പുറം
      കാശ് മാസംതോറുംനാട്ടിലേക്ക്അയക്കുന്നുണ്ടാകും.കടംവാങ്ങിയുംമറ്റും...പാവങ്ങള്‍...

      ഇല്ലാതാക്കൂ
  3. മക്കള് മൊത്തുള്ള ജീവിതം അത് പോയാല്‍ ഈ ജീവിതത്തില്‍ ഏറ്റവും സന്തോഷകരമായ ജീവിതം നഷ്ട പെട്ടു.കുറച്ചൂടെ കഴിയട്ടെ അവര്‍ ശരിക്കും സംസാരിക്കാന്‍ ത്തുടങ്ങിയാല്‍ ഉരുകി മരിക്കും ഞാന്‍ അനുഭവിചോണ്ട് ഇരിക്കുകയാണ് .സൌദിയില്‍ ,എല്ലാം ശരിയാകും .

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇപ്പോള്‍ ശെരിക്കുംതിരിയുന്നതരത്തില്‍ സംസാരിക്കാന്‍തുടങ്ങിയിരിക്കുന്നു എന്‍റെമോന്‍.
      രണ്ട് വയസ്കഴിഞ്ഞുഇപ്പോള്‍.അവന്‍റെ ചിലവാക്കുകള്‍ കേള്‍ക്കുമ്പോള്‍ മനസ്സ്കിടന്നു
      പിടക്കുന്നുണ്ട് കുമ്മാട്ടി...

      ഇല്ലാതാക്കൂ
  4. ഇവിടെത്താൻ വൈകിയതാണെങ്കിലും സുനിയുമായി യോജിക്കുന്നു.. നാട്ടിലിന്നൊരു കൂലി പണിക്കാരനു ഒരു ദിവസം 600-800 രൂപാ കിട്ടുന്നു, പക്ഷെ പണിയാനാളില്ലാത്ര, ബംഗാളികൾ ആണ നിറയെ.. എന്തായലും മോനിപ്പൊ നന്നായി സംസാരിച്ച് കാണുമല്ലൊ.. ജീവിതമല്ലെ മനു.. ചിലതൊക്കെ നേടാൻ നാം നമ്മുടെ സന്തോഷങ്ങളെ അല്ലെ ത്യജിക്കാൻ പറ്റൂ

    മറുപടിഇല്ലാതാക്കൂ