പുതിയ പേജുകള്‍.

2011, ജൂൺ 3, വെള്ളിയാഴ്‌ച

രാവിലെത്തന്നെ കിട്ടിയകണി......



                                                                             
പ്രവാസജീവിതം നയിക്കുന്ന ലക്ഷക്കണക്കിനാളുകളുടെ കൂട്ടത്തില്‍ ഒരാളായി
 ഞാനും മരുഭൂമിയിലെ ചൂടും തണുപ്പും ദുഖങ്ങളും സന്തോഷങ്ങളും ഒക്കെ
തരണം ചെയ്തു ജീവിതം തള്ളി നീക്കുന്നു.ഇപ്പോള്‍ ഇവിടെന്നും നമ്മുടെ
ജീവിതത്തിൽ  ഉണ്ടായ ചില നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ ഓര്‍ക്കുമ്പോള്‍ ചമ്മലും
കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പാ സംഭവം .പഠനം കഴിഞ്ഞു വെറുതെ തേരാ പാര
അലഞ്ഞു നടക്കുന്ന ജീവിതത്തിലെ സുവര്‍ണ്ണ കാലം.
ഒരു റമദാന്‍ മാസത്തിലെ പുലര്‍കാലം.....നോമ്പല്ലേ ..
സുബഹി നമസ്കാരമൊക്കെ കഴിഞ്ഞു ഒന്നുകൂടെ ഒക്കെ കിടന്നു 
ഉറങ്ങും.പിന്നെ ഒരു ഒമ്പതര പത്തിനെ അങ്ങ് പൊന്തൂ..അന്നും 
പതിവുപോലെ ഒരുപത്തുമണിയായിക്കാണും.അപ്പോള്‍അതാ
ഒരുകൂവൽ.കൂടെ സൈക്കിളിന്ടെ മണിയടിയും .ആരെടാ ഇത്..
മീന്കാരനാണോ?..ഹേയ് മീനൊക്കെ അതിരാവിലെ വരുന്നത്ആണല്ലോ?
ഞാന്‍ പുറത്തിറങ്ങി പടിക്കലേക്കു നോക്കി..   
 ഒരു സൈക്കിളുമായി നമ്മുടെ മജീദാണ് സംഭവം..എന്ത് കെണിയും 
കൊണ്ടാണാവോ പഹയൻ രാവിലെതന്നെ......
..എന്താടാ ഇത്ര രാവിലെതന്നെ.. എങ്ങോട്ടാ?
.നീ വാ ..കേറ്..ഒരുകാര്യമുണ്ട്‌.
എവിടെക്കാ..എന്താ കാര്യം?ആദ്യം നീകാര്യമെന്താന്നുപറ..
.നീ കയറ് ഞാൻ പറയാം  ..നമുക്ക് കാന്റീനില്‍ പോകാം.
ഒരു തോർത്തുമുണ്ടും എടുത്തോ. പുഴയിൽപോയി കുളിക്കുകയും ആവാം . 
[ഞങ്ങളെ അടുത്ത്ഒരു ആശുപത്രി കാന്റീന്‍ ഉണ്ട്.
കൊടക്കൽ ഹോസ്പിറ്റൽ കാൻറീൻ.]ഓഹോ അപ്പോ വലിയ 
കെണിയുംആയിട്ടുതന്നെയാ പണ്ടാരകാലൻവന്നിരിക്കുന്നത്.
ഞാനില്ല..എനിക്ക് നോമ്പ് ഉണ്ട് പഹയാ.തന്നെയുമല്ല എന്റെകയ്യിൽ 
 പൈസയുമില്ല.നീ പൊയ്ക്കോളു..
 പൈസ എന്റെ കയ്യിലുണ്ട്..നീ വന്നാല്‍ മതി.
നൂറിന്റെ ഒരു ഒറ്റ നോട്ടു കാട്ടി ഒരു വല്ലാത്ത തരം ചിരി ചിരിക്കുന്നു.
സുബുഹാനല്ല...റമദാൻമാസം ഇബ്‌ലീസിനെകെട്ടിയിടും എന്നാണല്ലോ 
ഞാൻപഠിച്ചത്..പടച്ചോനെ ഇബലീസിന്റെ കെട്ടഴിഞ്ഞോ.
ഞാൻ അവനെ ശെരിക്കുംഒന്നുകൂടെനോക്കി.[നീയൊന്നും നന്നാവാനും 
സമ്മതിക്കില്ല അല്ലേഇബുലീസേ].മനസ്സില്പറഞ്ഞു. 
പക്ഷെ ഫ്രീആയി വയറുനിറയെ നാസ്തവാങ്ങിത്തരാൻ 
ഒരുത്തൻ വീട്ടിൽവന്നു സ്നേഹത്തോടെ വിളിക്കുമ്പോൾ എങ്ങനെയാ 
വേണ്ടാ..എന്നുപറയുക.മോശമല്ലേ കൂട്ടുകാരേ..?
പക്ഷേഇന്നലെവൈകുന്നേരംവരെഅവനുമായിപിരിയുന്നസമയത്തുപോലും പത്തു പൈസ ഇല്ലാതിരുന്ന ആളാ..
പടച്ചോനെ....പഹയന്‍ ഈ റമദാന്‍ മാസത്തില്‍ കക്കാനും തുടങ്ങിയോ?
ഇതെവിടെന്നാ മജീദെ നിനക്ക് പൈസ?..ഞാന്‍ ചോദിച്ചു.
അപ്പോൾ ആ പൈസകിട്ടിയ വഴികേട്ടു ഞാൻഞെട്ടിപ്പോയി.
 അവന്റെഉമ്മ തേങ്ങാകാരന്‍ ബാവാക്കാടെ നോമ്പ് ഒന്നുമുതല്‍ 'ഖതം 'ഓതാന്
പോകുമായിരുന്നു.ഖതം മുഴുവനായാൽ ഒരു ധുആ ഉണ്ടാകും.പക്ഷേ 
നിർഭാഗ്യവശാൽ അവന്റെ ഉമ്മാക്ക് സുഖമില്ലാത്തകാരണം അവനെ 
 ധുആഇരക്കാൻ അയച്ചു അവന്റെ പാവംഉമ്മ.
[ആ ഉമ്മ ഇന്ന്ജീവിച്ചിരിപ്പില്ല.അള്ളാഹു ആഖിറംവെളിച്ചമാക്കി 
കൊടുക്കട്ടെ..ആമീൻ].അപ്പോൾ ബാവാക്കകൊടുത്ത പൈസയുമായാ
കള്ളഹിമാർ ഇറങ്ങിത്തിരിച്ചിരിക്കുന്നത്.എങ്ങനെയുണ്ട് കൂട്ടുകാരേ..

നീ വാ ..നമുക്ക് ഇന്ന് ബീഫ് ഫ്രൈയും പൊറോട്ടയും അടിക്കണം..കേറ് ..
അങ്ങനെ അവന്ടെ ഒരുവണ്ടി സൈക്കിളില്‍ ഞാന്‍ ബാക്കിലും അവന്‍ ഡ്രൈവറും ആയി നേരെ കൊടക്കല്‍ കാന്റീന്‍ ലേക്ക്..
.. ആശുപത്രി കോമ്പൌണ്ട്..
ഞങ്ങള്‍ ഇപ്പോള്‍ കാന്റീന്‍ ലേക്ക് കയറാനുള്ള പുറപ്പാടിലാ.
അപ്പോളല്ലേ രസം ..ഞാന്‍ ഉള്ളിലേക്ക് നോക്കിയപ്പോ ഇന്നലെ അവന്‍ ധുആ
ഇരക്കാന്‍ പോയ വീട്ടിലെ ബാവാക്ക അവിടെ ഇരുന്നു ചായ കുടിക്കുന്നു..
അവന്‍ ബാവാക്കാനെകണ്ടിട്ടില്ല..ബാവാക്കഅവനേയുംഇപ്പൊ തല്ക്കാലം
കണ്ടിട്ടില്ല .ഉള്ളില്‍ കയറിയാല്‍ ഉറപ്പാ......ആകെ നാറും ....
അവനാണേല്‍ എന്നെ ഉള്ളിലേക്ക് തള്ളുകയാ..വാതിലിന്ടെപക്കല്‍നിന്നും.
ഞാന്‍ ബാക്കിലെക്കും തള്ളുകയാ...
അവൻഅകത്തേക്ക്‌തള്ളാൻകാരണംഎന്റെആരോ കുടുംബക്കാരന്‍ പുറത്ത് ഉണ്ട് .
അവര്‍ കാണുന്നതിനു മുംബ് ഉള്ളില്‍ കയറാന്‍ അവനും ഉള്ളില്‍കയറിയാല്‍ബാവാക്കകാണാതിരിക്കാൻഞാനും.  ..കാരണം വാതിലിന്ടെ നേരെ ബാക്കിലാ പുള്ളിക്കാരന്‍ ഇരിക്കുന്നത്.ഇതിനിടയിലാ അവൻപറഞ്ഞത്..
നീ എന്താകാട്ടുന്നത്?.........[ആളെപേര് വെക്കുന്നില്ല]
....ആ ആൾ പുറത്തു ഉണ്ടെടാ..വേഗം കയറടാ പന്നീ...
പടച്ചോനേ...ആ ആൾ കണ്ടാല്പിന്നെ കൊളമായില്ലേ..
എന്റെ സ്വന്തക്കരനാനെന്നു കൂട്ടിക്കോ കൂട്ടുകാരേ..ഹിഹി..
അപ്പോൾ അതിലുംഭേദം ബാവാക്കഅവനെ കാണുന്നതല്ലേ?..എനിക്ക് 
പ്രശ്നമൊന്നുമില്ലല്ലോ..അവൻക്കല്ലേ മോശം..അതുസാരമില്ല അല്ലെ?
അപ്പോൾ ഞാൻഒന്നു അയഞ്ഞുകൊടുത്തു..അല്ലെങ്കിലുണ്ടോ ഞാൻ 
വിടുന്നു...പിന്നെ നേരെ കാന്റീനിന്ടെ അകത്തേക്ക്...ഹാഹഹ..
പിന്നത്തെ കാര്യംപറയണോ.....എന്റമ്മോ........


................................കഴിഞ്ഞു കഥ....പറ്റെ പിഴച്ചു...


 കയറാനിടയില്ല ..നല്ല ശബ്ധത്തില്‍..അവൻഅവിടെയും സ്റ്റാർ ആയി..
  നല്ല ചൂടുള്ള ഈരണ്ടു പൊറോട്ടയും
രണ്ടു  അടിപൊളി ബീഫ് ഫ്രൈയും വരട്ടെ!.
അതുംപറഞ്ഞു കൈ കഴുകാൻ തുടങ്ങിയപ്പോൾ അവൻ എന്നോട് 
നീ എന്താ വാതിലിൻറെഅവിടെകിടന്നു ഒരുസർക്കസ് കളികളിച്ചിരുന്നത്.
.........[അക്ജാതൻ].കാണേണ്ടത്ആയിരുന്നു..ഞാൻ തള്ളിയില്ലേൽ 
കാണാമായിരുന്നു..ഹും....
ഞാൻ ഒരു താൻക്സ് പറഞ്ഞു..
ഓക്കേ...യുവർ വെൽകം എന്ന് അവനും..[ആ വക കാര്യത്തിലൊക്കെ 
അവൻ വളരെ നീറ്റ്ആണ്]
പറഞ്ഞു തീര്‍ന്നു കൈ കഴുകി അവന്‍ ഇരുന്നതോ ...........................?
നേരെ ബാവാക്കന്റെ മുന്നിലും.
ഞാന്‍ മെല്ലെ അവിടെന്നു ഒരു മൂലയിലേക്ക് മാറി.
ചിരി അടക്കാൻപറ്റാതെ വല്ലാതെവിഷമിക്കുന്നുമുണ്ട്ഞാൻ.
എന്താചെയ്യാ...ഇനി നടക്കാൻപോകുന്ന കാര്യം...എന്താകും 
ബാവാക്ക ആണെങ്കിൽ പാവംകൊപ്ര കച്ചവടം നടത്തി 
ഉണ്ടാക്കിയപൈസയാകും അവനുകൊടുത്തതും...



എടാ നായി...നീയല്ലേ ഇന്നലെ നല്ല ശദുംമതും ഒക്കെ കൂട്ടി എന്ത്
പിടിച്ച ധുഅ ആയിരുന്നു ധുആഇരന്നിരുന്നത്‌.അപ്പൊതന്നെ 
എനിക്ക് തോന്നിയിരുന്നു ഒക്കെ വെള്ളത്തിലാകുമോന്നു...
പൈസ കൊണ്ടെടാ ഇങ്ങോട്ട്...എടാ ഇന്നലെ വാങ്ങിയ നൂറു 
രൂപ മര്യാദക്ക് ഇങ്ങോട്ട്തരാനാപറഞ്ഞത്...
ബാവാക്ക നല്ലചൂടിലാണ്.ആസമയം മജീദിന്റെ മുഖമൊന്നു
 കാണാൻ  നല്ല ഭംഗിയുണ്ടായിരുന്നു.നല്ല ചുവന്നുതുടുത്ത 
കവിളും വിശാദമായ ചിരിയുംഒക്കെയായി ഒരുമാതിരി 
പട്ടി റൊട്ടികടിച്ച ഷെയ്പ്പ്..
..................................................................................................................
  ജീവിതത്തിൽ ഒരിക്കലും മറക്കാത്ത അനുഭവങ്ങളിൽ 
നിന്നും ഒരു മുഹൂർത്തം.........

 



പ്രിയമുള്ളവരേ ...ഇത് ശെരിക്കും നടന്ന കഥയാ....
മജീദ്‌  മൈസൂര്പാലസിൽ പോയപ്പോൾ എടുത്ത 
ഫോട്ടോ മുകളിൽ കൊടുത്തിരിക്കുന്നു..
പുള്ളിക്കാരൻ ഒരു ബ്ലോഗ്ഗർ കൂടിയാ...
thamashakkaranblogspot.com

 ........................http://badayikkaran.blogspot.com/2011/06/me-with-maju.html

16 അഭിപ്രായങ്ങൾ:

  1. ഗള്‍ഫ്‌ ജീവിതം നയിക്കുന്ന ലക്ഷക്കണക്കിനാളുകളുടെ കൂട്ടത്തില്‍ ഒരാളായി
    ഈ ഞാനും മരുഭൂമിയിലെ ചൂടും തണുപ്പും ദുഖങ്ങളും സന്തോഷങ്ങളും ഒക്കെ
    തരണം ചെയ്തു ജീവിതം തള്ളി നീക്കുന്നു.ഇപ്പോള്‍ ഇവിടെന്നും നമ്മുടെ ജീവിദത്തില്‍ ഉണ്ടായ ചില നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ ഓര്‍ക്കുമ്പോള്‍ ചമ്മലും.

    കാര്യങ്ങളുടെ വിശദീകരണമൊക്കെ കൊള്ളാം രസമായിട്ടുണ്ട്. ഇത്തിരി കൂടി പൊടിപ്പും തൊങ്ങലും വച്ചെഴുതുക,അല്ലേൽ ആ സംഭവത്തിൽ ഹാസ്യമോ കാര്യമോ ഒരുപാടുണ്ടാവണം. എന്നാലേ വായനയ്ക്ക് 'ഒരിത്' വരികയുള്ളൂ. പക്ഷെ മൊത്തത്തിൽ കൊള്ളാം. അക്ഷരത്തെറ്റുകൾ കുറച്ചുണ്ട്,ശ്രദ്ധിക്കുക. ആദ്യ പാരഗ്രാഫിൽ 'ജീവിദം' പിന്നെ ദുഅ അല്ലേ ധുഅ ആണോ ? അറിയില്ല ട്ടോ, അന്വേഷിക്കുക. നന്നായിട്ടുണ്ട്, ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. തുടക്കമല്ലേ...നിങ്ങലെപോലുള്ളവരുടെ സഹായം ഉണ്ടെങ്കിലെ
      ഞങ്ങളെപോലുള്ളവര്‍ക്ക് മുമ്പോട്ട്‌പോവാന്‍ ഒരു പ്രചോദനം
      കിട്ടൂ.അക്ഷരതെറ്റുകള്‍ ഒരുപാട് ഞാനും ശ്രദ്ധിച്ചു.
      ഇനിയുള്ള യാത്രയില്‍ കൂടുതല്‍ശ്രദ്ധിക്കാം.
      എനിവേ താങ്ക്സ് ഫോര്‍ ദി കമന്റ്സ്.

      ഇല്ലാതാക്കൂ
  2. കുറച്ചുക്കൂടി ഹാസ്യാത്മകമായി അവതരിപ്പിക്കാന്‍ ശ്രമിക്കുക....ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ശ്രമിക്കാം..ഒരുപാട് നന്ദി നിങ്ങളുടെവിലയേറിയ അഭിപ്രായത്തിന് അനാമിക..

      ഇല്ലാതാക്കൂ
  3. സംഗതി കൊള്ളാം. ഇനിയും പോരട്ടെ കൂടുതല്‍ ഉപമകളും ഉല്‍പ്രേക്ഷകളും... ആശംസകള്‍ :-)

    മറുപടിഇല്ലാതാക്കൂ
  4. എടാ ഇതാരാണ് ഈ ഫോട്ടോയിലുള്ളത്....നമ്മുടെ മജീദ്‌ അല്ലേ
    ബഡായി ആണെങ്കിലും നല്ലരസമുണ്ട് ....പിന്നെ കംപ്ലീറ്റ് അക്ഷരത്തെറ്റുകള്‍ ഉണ്ട് .അതില്‍ നിന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല .അഞ്ചാം ക്ലാസ്സും ഗുസ്ഥിയുമല്ലേ മാക്സിമം യോഗ്യത !!!!!!!!!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇതൊക്കെ നിനക്ക്ഓര്‍മ്മയുണ്ടോ മജീദെ?..
      പിന്നെ അക്ഷരതെറ്റ്,,,അത് നീ പറഞ്ഞപോലെ
      അഞ്ചാംക്ലാസും ഗുസ്തിയുംആയത്കൊണ്ടാകും.
      പൊന്നേ നീയൊന്നുക്ഷമി......

      ഇല്ലാതാക്കൂ
  5. മറുപടികൾ
    1. യുവര്‍വെല്‍കം ഗഫൂര്‍കാ ദോസ്ത്‌...അഭിപ്രായം രേഖപ്പെടുത്തിയതില്‍
      വളരെ സന്തോഷം. കൂടെ നന്ദിയും..

      ഇല്ലാതാക്കൂ
  6. സംഗതി ,,ഏറ്റു,പക്ഷെ ,എവിടെയോ ഒരു പശ പിശക് അക്ഷരങ്ങള്‍ വിട്ട പോലെ ..എന്നാലും കൊള്ളം,,ആശംസകള്‍ ,,,,,വീണ്ടും വരാം ..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. താങ്ക്യൂ നാച്ചീ...തെറ്റുകള്‍ചൂണ്ടിക്കാണിച്ചതില്‍ സന്തോഷം..
      അത് നീപറഞ്ഞതിലും ഒരു വശപിശക് ഉണ്ടോ?..
      നാച്ചി (നസീം)2012, സംഗതി ,,ഏറ്റു,പക്ഷെ ,എവിടെയോ ഒരു പശ പിശക് അക്ഷരങ്ങള്‍ വിട്ട പോലെ ..എന്നാലും കൊള്ളം,,ആശംസകള്‍ ,,,,,വീണ്ടും വരാം.

      ഇല്ലാതാക്കൂ