പുതിയ പേജുകള്‍.

2012, ഒക്‌ടോബർ 17, ബുധനാഴ്‌ച

NEWS@NOON..

വൈലോപ്പിള്ളിയുടെ മാമ്പഴം എന്ന കവിത വായിച്ചിട്ട്
ഒരുപാട് അമ്മമാര്‍ കരഞ്ഞിട്ടുണ്ട്.
പക്ഷെ അതിനു ശേഷവും അമ്മമാര്‍ കുട്ടികളെ
തല്ലിയിട്ടുണ്ട്.കള്ളന്‍ എന്നും വിളിച്ചിട്ടുണ്ട്.പക്ഷെ
അമേരിക്കയില്‍ നടന്ന ഒരു സംഭവം കേട്ടാല്‍ പിന്നെ
ആരും കുട്ടികളെ തല്ലില്ല.ചുരുങ്ങിയത് അമേരിക്കയിലെ
അമ്മമാരെങ്കിലും.സംഭവം ഇങ്ങനെയാണ്.....

അമേരിക്കയിലെ ഡള്ളാസില്‍ ഒരു അമ്മ കുഞ്ഞിനെ ചുമരില്‍
SUPERGLUE..പശ വെച്ച് ഒട്ടിച്ചു.എങ്ങനെയുണ്ട് കൂട്ടുകാരേ....
ശേഷം  പൊതിരെതല്ലി.സംഭവം അല്പം സീരിയസ് ആയി.
തലച്ചോറില്‍ രക്തസ്രാവം സംഭവിച്ചു കുട്ടി അത്യാസന്ന
നിലയില്‍ ആശുപത്രിയിലായി.പിന്നെ കേസ് ആയി,
പുകിലായി.ഒടുവില്‍ കോടതിവരെ എത്തി കാര്യങ്ങള്‍.
കോടതി അമ്മക്ക് തടവുശിക്ഷ വിധിച്ചു.എത്ര വര്ഷം
എന്നല്ലേ?99വര്ഷം...നല്ല വിധിയല്ലേ?........
2011 ലാണ് സംഭവംനടന്നത്.ജോസിലിന്‍കേടിലോ എന്ന
രണ്ടു വയസ്സുകാരിയായ കുഞ്ഞിനെയാണ് അമ്മ
എലിസബത്ത്‌എസ്കലോന ഇവ്വിധം ശിക്ഷിച്ചത്.കുട്ടികളുടെ
അവകാശത്തെകുറിച്ച് ശക്തമായ നിയമമുള്ള അമേരിക്കയില്‍
അമ്മയുടെ ഈ ക്രൂരനടപടി കടുത്ത ശിക്ഷക്ക് പര്യാപ്ത
മായിരുന്നു.ഞാനവളെ നിരന്തരമായി അടിച്ചു; തൊഴിച്ചു.
അവള്‍ അത് അര്‍ഹിക്കുന്നുണ്ടായിരുന്നു.കോടതിയില്‍വെച്ച്
എസ്കലാന പറഞ്ഞു.മാരകമായി കുട്ടിയെ ശിക്ഷിച്ച പ്രതി
ഇതിലും കുറഞ്ഞ ശിക്ഷയൊന്നും അര്‍ഹിക്കുന്നില്ല എന്നും
കോടതി വിലയിരുത്തി..കുട്ടി ഇപ്പോള്‍ സാധാരണ നിലയിലായിട്ടുണ്ട്.
.....................................................കടപ്പാട്....
.....................................................ഗള്‍ഫ് മാധ്യമം...

1 അഭിപ്രായം:

  1. നല്ല ശിക്ഷ കാരണം 2 വയസ്സുള്ള കുഞ്ഞിനെ അങ്ങനെ ചെയ്തതിൽ എന്നാൽ തെറ്റ് ചെയ്താൽ പറഞ്ഞ് മനസ്സിലാക്കിയിട്ടും ആവർത്തിച്ചാ കുട്ടികളെ ശിക്ഷിക്കാം എന്ന് അഭിപ്രായവും ഉണ്ട്..

    മറുപടിഇല്ലാതാക്കൂ