പുതിയ പേജുകള്‍.

2012, ഒക്‌ടോബർ 9, ചൊവ്വാഴ്ച

photoshop malayalamtype

ഇന്നലെഞാന്‍ നാട്ടിലേക്ക് ഒന്ന് വിളിക്കാന്‍വേണ്ടി എന്റെ മൊബൈലില്‍
NIMBUZZഓണ്‍ ആക്കിയതെയുള്ള്ു..അപ്പോളതാ G TALK.വഴി എനിക്ക്
എന്റെ ഉറ്റ സുഹൃത്ത് സൗദിയില്‍ നിന്നും വിളിക്കുന്നു..
ഹലോ...നിന്നെ കിട്ടിയത് നന്നായി..എനിക്ക് ഒരു സംശയം ഉണ്ട്..അത് ചോദിക്കാനാണ്എന്ന്.
ഞാന്‍ ചോദിച്ചു എന്താ പ്രശ്നം?ആദ്യം ഒന്ന് ഭയന്നു..പഹയന്‍ നാട്ടില്‍
വീട്പണി ഒക്കെ നടക്കുന്നുണ്ട്.ഇനി സാമ്പത്തികമായി വല്ലതും ചോദിക്കാനാണോ?എന്റെ കയ്യിലാണെങ്കില്‍ ഒന്നും ഇല്ലാത്ത
സമയവുമാണല്ലോ?അത് എല്ലാര്ക്കും അറിയുന്നതുമാണല്ലോ?ഹിഹി..
ചോദിച്ചുവന്നു നോക്കുമ്പോള്‍ സംഗതി മറ്റൊന്നുമല്ല...

അവനിപ്പോള്‍ അവന്റെ കമ്പനിയില്‍നിന്നും പ്രൊമോഷന്‍ കിട്ടിയിരിക്കുന്നു.
അല്‍ഹംദുലില്ല..]ഇപ്പോള്‍ അവന്റെ ആവശ്യം അവനു ഫോട്ടോഷോപ്പില്‍
മലയാളത്തില്‍ ഈസി ആയി ടൈപ്പ് ചെയ്യണം.അതിന്‍ അവന്‍ സിസ്റ്റത്തില്‍
മലയാളം ഫോണ്ട് ഒക്കെ ഇന്‍സ്റ്റോള്‍ ചെയ്തിരിക്കുന്നു..പക്ഷെ
ടൈപ്പ് ചെയ്യുമ്പോള്‍ ഒരു ?????????????????????????????????????????????????????
ഇങ്ങനെയാ വരുന്നത്..അതിന്‍ വല്ല മാര്‍ഗവും ഉണ്ടോ?
ഇതാണ് അവന്ടെ പ്രശ്നം..അപ്പൊ എനിക്ക് തോന്നി..ഇത് അവനെപോലെതന്നെ ഒരുപാട് പേര്‍ എന്നോട് ചോദിച്ചതാ..ഞാനും
ISM MALAYALAM FONT.വെച്ചാണ്‌ ഫോട്ടോഷോപ്പിലും മലയാളം
ടൈപ്പ് ചെയ്യാര്‍..അത് മംഗ്ലീഷ് ഫോണ്ട് അല്ലാത്ത കാരണം ഭയങ്കര
ബുദ്ധിമുട്ടാണ്.അങ്ങിനെ ഇന്നലെ രാത്രി ഞാന്‍ തപ്പി പിടിച്ച വളരെ
ഈസി ആയി ഫോട്ടോഷോപ്പില്‍ ഉപയോഗിക്കാന്‍ പറ്റിയ ഒരു മാര്‍ഗം
ഇതാ കൂട്ടുകാരെ.....നിങ്ങളുമായി പങ്കുവെക്കുന്നു...
ഇതിനായി ആദ്യം വേണ്ടത് നിങ്ങള്‍ നിങ്ങളുടെ സിസ്റ്റത്തില്‍
മലയാളം ഫോണ്ട്സ് ML KARTHIKA....ISM MALAYALAM FONT...
ഒരു പാട് ഫോണ്ട്സ് ലഭ്യമാണ്‍ നെറ്റില്‍.ഇന്‍സ്റ്റോള്‍ ചെയ്യുക.ശേഷംഫോട്ടോഷോപ്പില്‍  താഴെ കാണുന്ന പോലെ ഏതെങ്കിലും ഫോട്ടോ SELECTചെയ്യുക.

ഇനി നിങ്ങള്‍ ചെയ്യേണ്ടത് START ല്‍ പോയി RUNല്‍ CHARMAP..
എന്ന് ടൈപ്പ് ചെയ്യുക
ശേഷം ENTER കൊടുക്കുക,,..അപ്പോള്‍
എന്നിട്ടു മലയാളം ഫോണ്ട്സ് ഏതെങ്കിലും SELECT ചെയ്യുക..ഇനി നിങ്ങള്‍ക്ക്
ഇഷ്ടമുള്ള വാക്കുകളില്‍ പോയി ക്ലിക്ക് ചെയ്താല്‍ മാത്രം മതി.
ശേഷം SELECT കൊടുക്കുക.COPY ചെയ്യുക..ഇത്രമാത്രം.
ഇനി നിങ്ങളുടെ ഫോട്ടോയില്‍ പോയി PASTE ചെയ്യുക...
................................................കണ്ടില്ലേ?....
കൂട്ടുകാര്‍ക്കെല്ലാം ഇഷ്ടമായി എന്ന് കരുതുന്നു...എല്ലാവരും TRYചെയ്യുമല്ലോ?
ഇഷ്ടമായാലും ഇല്ലെങ്കിലും എന്തെങ്കിലും ഒരു അഭിപ്രായം പറയാന്‍ മറക്കരുത് കൂട്ടുകാരെ.......നിങ്ങളുടെ സ്വന്തം'

....................................................................താഴെ ഒരു vote കൂടി ചെയ്തു പോയാല്‍
ഞാന്‍ കൃതാക്തനായി.....ഹിഹി..

12 അഭിപ്രായങ്ങൾ:

  1. നല്ല ഒരു ബഡായി വായിക്കാന്‍ വേണ്ടി വന്നതാ....ഫോട്ടോയും, ഫോട്ടോഷോപ്പും കാട്ടി പറ്റിച്ചൂലേ...
    അറിയാത്തവര്‍ക്ക് പ്രയോജനപ്പെടുന്ന പോസ്ററ് തന്നെയാണൂട്ടോ..

    വോട്ട് മാത്രം മതിയോ.... കമന്‍റൊന്നും വേണ്ടേ.....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വെറും ബഡായി മാത്രമായാല്‍ മതിയോ സുനീ?ഇടയ്ക്കു എന്തെങ്കിലുമൊക്കെ
      കാര്യങ്ങളുംവേണ്ടേ?ഹിഹി...

      ഇല്ലാതാക്കൂ
  2. നല്ല ഒരു അറിവാണ്

    എനിക്കും ഉണ്ട് ഒരു സംശയം
    ഞാന് ഫോട്ടോഷോപ്പില് നേരിട്ട് ടൈപ്പ് ചെയ്യും
    പക്ഷേ നിങ്ങള് ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല 'ണ്ട' എന്ന അക്ഷരം ഫോട്ടോഷോപ്പില് വരില്ല അതിന് വല്ല വഴിയും ഉണ്ടോ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഞാൻ നോക്കി...ഫോണ്ട് ഒന്ന് മാറ്റിനോക്ക്...അപ്പൊ ശെരിയാകുന്നുണ്ട്..ചില ഫോണ്ടുകളിൽ അങ്ങനെയുണ്ട്

      ഇല്ലാതാക്കൂ
    2. Manorama.ttf ഗൂഗിളില്‍ സേര്‍ച്ച്‌ ചെയ്ത് ഡൌണ്‍ലോഡ് ചെയ്യൂ. എന്നിട്ടത് C:\windows\fonts ഫോള്‍ഡര്‍ ഇല്‍ പേസ്റ്റ് ചെയ്യൂ.

      ശേഷം ചാരക്ടര്‍ മാപ്പ് സോഫ്റ്റ്‌വെയര്‍ ഇല്‍ ഫോണ്ട് മനോരമ സെലെക്റ്റ് ചെയ്‌താല്‍ മതി.
      ഇതില്‍ എല്ലാ അക്ഷരങ്ങളും ഉണ്ട്. ഞാന്‍ സ്ഥിരമായി ഉപയോഗിക്കുന്നു.
      തുടക്കത്തില്‍ ഓരോ അക്ഷരങ്ങളും തെരഞ്ഞു കണ്ടു പിടിക്കേണ്ടി വരും. ചില അക്ഷരങ്ങള്‍ വളരെ താഴെ സ്ക്രോള്‍ ചെയ്താലേ കാണൂ.

      ഇല്ലാതാക്കൂ
  3. മറുപടികൾ
    1. ഷെയര്‍ ന് നന്ദി ഉമര്‍.
      ഞാനിത് വളരെ കാലായി ഉപയോഗിക്കുന്നതാണ്. Manorama എന്ന ഫോണ്ട് ആണ് നല്ലത്. അതില്‍ എല്ലാ അക്ഷരങ്ങളും ഉണ്ട്.

      ഇല്ലാതാക്കൂ
  4. ഇതിലും നന്നായി ഗൂഗിള്‍ മലയാളം ടൈപ്പ് ചെയ്യാം ഇംഗ്ലീഷ് ടൈപ്പ് ചെയ്താല്‍ മലയാളം ആവും അതല്ലേ ഇതിലും സുഖം...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എല്ലായിടത്തും ഗൂഗിള്‍ മലയാളം ഓക്കേ.
      പക്ഷെ ഫോട്ടോഷോപ്പില്‍ നടക്കില്ല. ചെയ്തു നോക്കീട്ടുണ്ടോ?

      ഇല്ലാതാക്കൂ
  5. സംഭവം ശരിയാണ്. നന്ദി.
    പക്ഷെ ഞാനിത് വളരെ കാലമായി ഉപയോഗിച്ച് വരുന്നതാണ്.
    അതിനു ഏറ്റവും പറ്റിയ ഫോണ്ട് Manorama.ttf ഫോണ്ട് ആണ്.
    :)

    മറുപടിഇല്ലാതാക്കൂ
  6. "ണ്ട് ' എന്ന് അങ്ങനെ എഴുത്തും മാനു :p

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നീ ണ്ട് എന്ന് എഴുതണ്ട...ഇല്ല എന്ന് എഴുതിയല്‍മതി..

      ഇല്ലാതാക്കൂ