പുതിയ പേജുകള്‍.

2011, മേയ് 27, വെള്ളിയാഴ്‌ച

ഉറങ്ങാനുള്ള നാള്‍ ,ക്ലീനിങ്ങിന്റെയും .


         
                                                  
ഇന്ന്  വെള്ളിയാഴ്ച.ഗള്‍ഫ് മലയാളികളെ സംബന്ധിച്ച് ഒരു ആഴ്ചയിലെ tensions ഒക്കെ മാറ്റിവെച്ചു മന്‍സ്സമാധനതിന്ടെതായ സുദിനം.
ഇന്നും ഞാന്‍ പതിവുവെള്ളിയാഴ്ച്ചപോലെ അതിരാവിലെ 10 ,മണിക്ക്  എണീറ്റു.


ഈ ആഴ്ച ഷാഫിയുടെ ക്ലീനിങ്ങാണ്.സമാധാനം.റൂമില്‍ ഞങ്ങള്‍ നാല് പേര്‍ ആണ്.ഷാഫി,സലാം,ബാവ,പിന്നെ ഞാനും.കഴിഞ്ഞ ആഴ്ച എന്ടെയായിരുന്നു ക്ലീനിംഗ്.ക്ലീനിംഗ് ന്നു വെച്ചാ റൂം vacuum cleaner അടിക്കണം.പിന്നെ ബാത്രൂം,ഇടനാഴി,അങ്ങനെ മൊത്തം.ഒരു 15 മിനിറ്റ് നേരത്തെ പണിയുള്ളൂ.പക്ഷെ എന്തോ?ഭയങ്കര ഒരു മടിയാ.. 

ഏതായാലും ഇന്ന് ഷാഫിയുടെ ഊഴമാനല്ലോ എന്നാ സമാധാനത്തോടെ പല്ലുതേപ്പും പ്രാഥമിക കര്‍മ്മങ്ങളുംകഴിച്ചു കിട്ചെനിലേക്ക് വെച്ചുപിടിച്ചു.അവിടെ അതാ പാവം ഹബീബ് ഞങ്ങള്‍ക്കൊക്കെയുള്ള ഭക്ഷണം ധൃതിയില്‍ തകൃതിയായി നടത്തുന്നു.ഇന്ന് എന്തായിരിക്കും ?ഞാന്‍ പതുക്കെ പാത്രം ഒന്ന് തുറന്നു നോക്കി!ആഹഹ..കുശാലാ..ഇന്ന് മജ്ബൂസാ..വെള്ളിയാഴ്ച എന്തെങ്കിലുമൊക്കെ സ്പെഷ്യല്‍ ഉണ്ടാകാറുണ്ട്.എന്നാലും മജ്ബൂസ് കഴിച്ചിട്ട കുറച്ചായിരുന്നു.ഏതായാലും ഒരു കട്ടന്‍ ചായയും ഉണ്ടാക്കി ഞാന്‍ അപ്പുറത്തെ റൂമില്‍ ഒന്ന് കയറി.കട്ട കമ്പനി യിലെ ഉമ്മെര്ബാവയുടെ റൂം.പുള്ളിക്കാരന്‍ മുസ്ലിം ലീഗിന്ടെ ഒരു വമ്പന്‍ പ്രവര്‍ത്തകനാ..നാട്ടില്‍ന്നും election ഒക്കെ കഴിഞ്ഞിട്ട  ഇവിടെ ലാന്ഡ് ചെയ്തതെയുള്ളൂ.ടീ വീ,യില്‍ ന്യൂസും കണ്ടു അവിടെ ചൂടുള്ള ചര്‍ച്ചയിലാ രാഷ്ട്രീയം.ഞാനും കൂടി ചര്‍ച്ചയില്‍ കുറച്ചു നേരം.കുറച്ചു സമയം അവിടെ ചിലവഴിച്ചു തിരിച്ചു റൂമില്‍ എത്തിയപ്പോഴേക്കും റൂം ഒക്കെ കുട്ടപ്പനാക്കിയിരിക്കുന്നു നമ്മുടെ ഷാഫി.ഇനി ഊഴം കുളിയാ.ചൂട് ആയ കാരണം ഇപ്പോള്‍ തലേ ദിവസംതന്നെ വെള്ളം ഒരു ബക്കറ്റില്‍ പിടിച്ചു വെക്കലായത് കൊണ്ട് പേടിക്കാനില്ല.പക്ഷെ അത് ഏതെങ്കിലും തെണ്ടികള്‍ എടുത്തു കുളിചോന്നായി പിന്നെ പേടി.ഏതായാലും ബാത്രൂമിന്ടെ വാതില്‍ക്കല്‍ ഒന്ന് പോയി നോക്കി ബക്കറ്റും വെള്ളവും അവിടെയില്ലേ എന്ന് നോക്കി ഉറപ്പുവരുത്തി.അപ്പോളതാ മന്ടെപ്പുരം സലാം ഒരു തോര്‍ത്തുമുണ്ടും തലയില്ച്ചുട്റ്റ് നല്ല വരവാ..സംഭവം എല്ലാ ബാത്രൂമും പോയി കറങ്ങി എല്ലായിടത്തും ഫുള്ളാ..പുള്ളിക്കാരന്‍ രണ്ടിന് പോകാന്‍ മുട്ടിയുള്ള വെപ്രാലതിലാ ന്നു മനസ്സിലാക്കിയ ഞാന്‍ നീ കയറിക്കോ,,, ന്നും പറഞ്ഞു .അല്ലെങ്കില്‍ ചിലപ്പോള്‍ ക്ലീനിംഗ് ഒന്നുംകൂടി നടത്തേണ്ടി വരുംന്ന് തോന്നി.കാരണം ഇപ്പോള്‍ അവന്‍ ഞങ്ങളെ റൂമിലാ ഇരിക്കുന്നത്.എന്നാ പിന്നെ നീ വേഗം കുളിച്ചു ഇറങ്ഗൂന്നും പറഞ്ഞു ഞാന്‍ ഒന്നും കൂടി അപ്പുറത്തെ രൂമിലോക്കെ വിസിറ്റ് നടത്തി.അങ്ങനെ കുളിയും ശൈവിങ്ങും ഒക്കെ കഴിഞ്ഞു പള്ളിയിലും പോയി മജ്ബൂസും കഴിച്ചു പതിവ് ഉച്ച മയക്കതിനുള്ള കിടക്കതിലാ ഇപ്പോള്‍..ആ ഇപ്പോളാ ഓര്‍ത്തത്!ഇന്ന് നാട്ടിലേക്ക് വിളിചിട്ടില്ലല്ലോ?ഇനി ഏതായാലും കുറച്ചു കഴിയട്ടെ .പടച്ചോനെ.....................എന്താ ഈ കേട്ടത്?ഷാഫിയും സലാമും ഒക്കെ കിടന്നു ഉറങ്ങി എനീക്കാനുള്ള അലാരമല്ലേ ആ അടിയുന്നത്?എന്ടംമൂ?സമയം നാല് ആയി.ഇനി ഇപ്പോള്‍ കിടന്നാല്‍ ഞാന്‍ എപ്പോഴാ നീക്കുക?ഏതായാലും ഒന്ന് ഉറങ്ങട്ടെ.എണീക്കുമ്പോള്‍ നീക്കട്ടെ.ല്ലേ?അപ്പൊ പറഞ്ഞ പോലെ.അല്ലെങ്കിലും എനിക്ക് ഇതുതന്നെ വേണം .ഒരു ബ്ലോഗ്ഗ് നിര്‍മാണത്തിന് ഇരുന്നതല്ലേ..അനുഭവിക്കടാ..
                                                        


3 അഭിപ്രായങ്ങൾ: